

തിരുവനന്തപുരം: ദര്‍ശനാനുമതി തേടി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് യേശുദാസ് നല്‍കിയ അപേക്ഷയില്‍ അനുവാദം നല്‍കി ക്ഷേത്ര ഭരണസമിതി. ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗമാണ് യേശുദാസിന് പ്രവേശനത്തിനുള്ള അനുമതി നല്‍കിയത്. സ്വാതിതിരുനാള്‍ രചിച്ച പത്മനാഭശതകം ക്ഷേത്രത്തില്‍ യേശുദാസ് ആലപിക്കും. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഗായകന്‍ യേശുദാസ് അപേക്ഷ നല്‍കിയിരുന്നു. പ്രത്യേക ദൂതന്‍ വഴിയാണ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശനാണ് യേശുദാസ് അപേക്ഷ നല്‍കിയത്.
വിജയദശമി ദിവസമായ ഈ മാസം 30ന് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. യേശുദാസിന് പ്രവേശനം അനുവദിക്കുന്ന കാര്യത്തില്‍ ക്ഷേത്രം തന്ത്രിയുടേയും അഭിപ്രായം ഭറണസമിതി തേടിയിരുന്നു. അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലെങ്കിലും എക്‌സിക്യൂട്ടീവ് ഓഫീസറുടെ അനുവാദത്തോടെ ക്ഷേത്രത്തില്‍ വിദേശികള്‍ക്ക് സന്ദര്‍ശനം അനുവദിക്കാറുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് യേശുദാസിന്റെ അപേക്ഷ.
ഹൈന്ദവ ധര്‍മം പിന്തുടരുന്നവരാണെന്ന് സാക്ഷ്യപത്രം നല്‍കിയാലും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാറുണ്ട്. ഇക്കാര്യം അപേക്ഷയില്‍ യേശുദാസ് വ്യക്തമാക്കിയിരുന്നു.
യേശുദാസിന്റെ പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം മന്ത്രിയും രംഗത്തെത്തിയിരുന്നു. വിശ്വാസികള്‍ക്കെല്ലാം ആരാധനയ്ക്ക് അവസരമുണ്ടാകണമെന്നായിരുന്നു കടകംപള്ളിയുടെ നിലപാട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates