ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് തന്നെയാണെന്ന് റവന്യൂ മന്ത്രി

ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് തന്നെയാണെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍.
ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് തന്നെയാണെന്ന് റവന്യൂ മന്ത്രി
Updated on
1 min read

ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് തന്നെയാണെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. പ്രമോഷനാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും റവന്യൂമന്ത്രി പറഞ്ഞു. ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലംമാറ്റം പ്രൊമോഷനല്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ പുറത്തുവന്നതോടെയാണ് റവന്യുമന്ത്രിയുടെ വിശദീകരണം.

വിവരാവകാശ രേഖയില്‍ സബ് കലക്ടര്‍ ഗ്രേഡ് എയും എപ്ലോയിമെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടര്‍ സ്ഥാനവും തുല്യ തസ്തികകളാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിലാണ് പ്രെമോഷനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞത്. ഇക്കാര്യം ഇനി ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറിയില്‍ നിന്നായിരുന്നു വിവരാവകാശ രേഖകള്‍ ശേഖരിച്ചിരുന്നത്.

മൂന്നാറിലെ കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ട രാമനെ എപ്ലോയിമെന്റ് അന്റ് ട്രെയിനംഗ് ഡയറക്ടറായി  സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്ന ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു. എന്നാല്‍ ശ്രീറാമിനെ പ്രെമോഷനോടെയാണ് സ്ഥലം മാറ്റിയത് എന്നാണ് മുഖ്യമന്ത്രിയടക്കം പറഞ്ഞിരുന്നത്.
 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com