ശ്വസനവും രക്തസമ്മര്‍ദവും സാധാരണ നിലയില്‍; കെഎം മാണിയുടെ ആരോഗ്യനിലയില്‍ പുരോഗതി

ശ്വസനവും രക്തസമ്മര്‍ദവും സാധാരണ നിലയില്‍; കെഎം മാണിയുടെ ആരോഗ്യനിലയില്‍ പുരോഗതി
ശ്വസനവും രക്തസമ്മര്‍ദവും സാധാരണ നിലയില്‍; കെഎം മാണിയുടെ ആരോഗ്യനിലയില്‍ പുരോഗതി
Updated on
1 min read

കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ആയ കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹത്തിന്റെ ശ്വാസോച്ഛാസവും രക്തസമ്മര്‍ദവും സാധാരണ നിലയില്‍ ആയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശരീരം മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചയെയാണ് കെഎം മാണിയെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലാക്കുകയായിരുന്നു. രാത്രിയില്‍ വെന്റിലേറ്റര്‍ സഹായവും നല്‍കുന്നുണ്ട്.

മൂക്കിലൂടെ ട്യൂബ് ഘടിപ്പിച്ചാണ് അദ്ദേഹത്തിനു ആഹാരം നല്‍കുന്നത്. രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയില്‍ ആണെന്നും വിളിച്ചാല്‍ കണ്ണു തുറക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. 

അണുബാധ ഉണ്ടാകാതിരിക്കാന്‍ ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തെ സന്ദര്‍ശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com