ഷംസീറിന്റെ വീടിന് നേരെ ബോംബേറ്: പ്രതി പിടിയിൽ 

തലശ്ശേരി സ്വദേശി സതീശൻ എന്നയാളാണ് പിടിയിലായത്
ഷംസീറിന്റെ വീടിന് നേരെ ബോംബേറ്: പ്രതി പിടിയിൽ 
Updated on
1 min read

കണ്ണൂര്‍: എംഎൽഎ എഎൻ ഷംസീറിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ.  തലശ്ശേരി സ്വദേശി സതീശൻ എന്നയാളാണ് പിടിയിലായത്. തലശ്ശേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു. 

കഴിഞ്ഞ മാസം അഞ്ചാം തിയതിയാണ് ഷംസീറിന്റെ വീടിന് നേരെ  ബോംബേറുണ്ടായത്. ശബരിമല വിഷയത്തിൽ സംഘർഷം ശക്തമായ സാഹചര്യത്തിലായിരുന്നു ഇത്. ആക്രമണ സമയത്ത് വിട്ടീല്‍ ഷംസീറിന്റെ മാതാപിതാക്കളും സഹോദരിയും മക്കളുമുണ്ടായിരുന്നു. 

ബൈക്കിലെത്തിയ രണ്ടുപേർ വീട്ടിലേക്ക് ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. സതീശന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരു മറ്റൊരു ആർഎസ്എസ് പ്രവർത്തകൻ ഒളിവിലാണ്.  ഇയാൾഡ ബം​ഗളൂരുവിലേക്ക് കടന്നതായാണ് വിവരം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com