സംസ്ഥാന ചലചിത്ര അവാര്‍ഡ് ഇന്ന്; മാന്‍ഹോള്‍ മികച്ച ചിത്രമെന്ന് സൂചന

മികച്ച സംവിധായക വിധു വിന്‍സെന്റും മികച്ച നടനായി വിനായകനും സാധ്യതാ പട്ടികയില്‍ മുന്‍പന്തിയില്‍
സംസ്ഥാന ചലചിത്ര അവാര്‍ഡ് ഇന്ന്; മാന്‍ഹോള്‍ മികച്ച ചിത്രമെന്ന് സൂചന
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ന വൈകുന്നേരമാണ് പുരസ്‌കാര പ്രഖ്യാപനം. മികച്ച ചിത്രമായി തെരഞ്ഞെടുക്കാന്‍ വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോളിന് സാധ്യതയേറി. മികച്ച സംവിധായകയ്ക്കുള്ള അവാര്‍ഡ് വിധു വിന്‍സെന്റിനാണെന്നുമാണ് സൂചന. അതേസമയം കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് വിനായകന്‍ മികച്ച നടാനാകുമെന്നാണ് സൂചന. ഗാനരചനയ്ക്കുള്ള അവാര്‍ഡ് പട്ടികയില്‍ മുന്‍പന്തിയിലുള്ളത് ഒഎന്‍വിയാണ്. ഗായികയ്ക്കുള്ള പുരസ്‌കാരം ചിത്രയ്ക്കുമാണ് സാധ്യത കല്‍പ്പിക്കുന്നത്. മികച്ച സംഗീത സംവിധായനുള്ള പുരസ്‌കാര പട്ടികയില്‍ സാധ്യത കല്‍പ്പിക്കുന്നത് എം ജയചന്ദ്രനാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com