സംസ്ഥാന സര്‍ക്കാരിന്റെ പരസ്യങ്ങള്‍ അടിയന്തരമായി നീക്കണം; കെഎസ്ആര്‍ടിസി ബസിലെ പരസ്യം നീക്കാന്‍ 24 മണിക്കൂര്‍ സമയം

സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പരസ്യങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ
സംസ്ഥാന സര്‍ക്കാരിന്റെ പരസ്യങ്ങള്‍ അടിയന്തരമായി നീക്കണം; കെഎസ്ആര്‍ടിസി ബസിലെ പരസ്യം നീക്കാന്‍ 24 മണിക്കൂര്‍ സമയം
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പരസ്യങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ.  എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആയിരം ദിനാചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ വെബ് സൈറ്റുകളിലുമുള്ള പരസ്യങ്ങളാണ് അടിയന്തരമായി നീക്കാന്‍ മീണ ഉത്തരവിട്ടിരിക്കുന്നത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെഎസ്ആര്‍ടിസി ബസുകളിലെ പരസ്യം നീക്കാന്‍ 24 മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER