ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന മേള രാവിലെ ഒന്‍പത് മണിയോടെ ഡിപിഐ മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. 'ലളിതം ഗംഭീര'മെന്നാണ് പ്രളയാനന്തര കലോത്സവത്തിന്റെ മുദ്രാവാക്യം.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മത്സരദിനങ്ങളുടെ എണ്ണം മൂന്നായി ചുരുക്കിയിട്ടുണ്ട്. 'ഉത്തരാസ്വയംവരം' മുതല്‍ ' പെരുവഴിയമ്പലം' വരെയുള്ള 30 വേദികളാണ് കൗമാര കലാപ്രതിഭകളെ കാത്തിരിക്കുന്നത്.
കലോത്സവത്തിലെ ആകര്‍ഷക ഇനങ്ങളായ ഒപ്പനയും നാടോടി നൃത്തവും ആദ്യ ദിവസം തന്നെ അരങ്ങിലെത്തും. കേരളനടനവും ഭരതനാട്യവും മോഹിനിയാട്ടവും മറ്റ് വേദികളില്‍ നടക്കും.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അപ്പീലുകളുടെ എണ്ണത്തില്‍ ഇത്തവണ കുറവുണ്ടായിട്ടുണ്ട്. 251 അപ്പീലുകള്‍ എത്തിയിട്ടുണ്ടെന്നും കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. രാത്രി 12 മണിക്കപ്പുറം ഒരു മത്സരങ്ങളും നീളാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates