സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത: ഇടുക്കിയിലും എറണാകുളത്തും യെല്ലോ അലേർട്ട് 

മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വ​രെ കാ​റ്റു വീ​ശാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രത്തിന്റെ അ​റി​യി​പ്പുണ്ട്.
സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത: ഇടുക്കിയിലും എറണാകുളത്തും യെല്ലോ അലേർട്ട് 
Updated on
1 min read

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ൽ ജൂ​ൺ 1 വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളിലാണ് ഇ​ടി​യോ​ടു​കൂ​ടി​യ മഴയുണ്ടാവുക എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇ​ടു​ക്കി​യി​ലും എ​റ​ണാ​കു​ള​ത്തും യെ​ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി​യി​ൽ വ്യാ​ഴാ​ഴ്ച​യും എ​റ​ണാ​കു​ള​ത്ത് വെ​ള്ളി​യാ​ഴ്ച​യു​മാ​ണ് യെ​ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വ​രെ കാ​റ്റു വീ​ശാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രത്തിന്റെ അ​റി​യി​പ്പുണ്ട്. വേ​ന​ൽ മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ രാ​ത്രി 10 വ​രെ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com