സംസ്ഥാനത്ത് സൂര്യഘാത മുന്നറിയിപ്പ് നീട്ടി; മൂന്ന് ദിവസം കനത്ത ചൂട്; ജാഗ്രത 

ഇന്നും നാളെയും മറ്റന്നാളും വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഉയര്‍ന്ന താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് സൂര്യഘാത മുന്നറിയിപ്പ് നീട്ടി; മൂന്ന് ദിവസം കനത്ത ചൂട്; ജാഗ്രത 
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യതപ, സൂര്യാഘാത മുന്നറിയിപ്പുകള്‍ നീട്ടി. ഇന്നും നാളെയും മറ്റന്നാളും വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഉയര്‍ന്ന താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്നാണ് മൂന്നറിയിപ്പ്. ഇത് സൂര്യാഘാതത്തിനും സൂര്യതാപത്തിനും ഇടയാക്കുമെന്ന്് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

സംസ്ഥാനത്ത്  ഇന്നലെ മാത്രം 26 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയിരുന്നു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്നത് പാലക്കാട് ജില്ലയിലാണ്. നാല്‍പത് ഡിഗ്രിക്ക് മുകളിലാണ് ജില്ലയിലെ താപനില.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com