സജി ബഷീറിനെ കേല്‍പാം എംഡി സ്ഥാനത്തുനിന്നും നീക്കി

കേല്‍പാം എംഡി സ്ഥാനത്തുനിന്നും സജി ബഷീറിനെ നീക്കി. വ്യവസായമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ആര്‍ക്കും പകരം നിയമനം നല്‍കിയിട്ടില്ല. 
സജി ബഷീറിനെ കേല്‍പാം എംഡി സ്ഥാനത്തുനിന്നും നീക്കി
Updated on: 
1 min read

തിരുവനന്തപുരം: കേല്‍പാം എംഡി സ്ഥാനത്തുനിന്നും സജി ബഷീറിനെ നീക്കി. വ്യവസായമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ആര്‍ക്കും പകരം നിയമനം നല്‍കിയിട്ടില്ല. 

അഴിമതി ആരോപണങ്ങളെയും വിജിലന്‍സ് അന്വേഷണങ്ങളെയും തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സജി ബഷീറിനെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുടെ അടിസ്ഥാനത്തില്‍ സജി ബഷീര്‍ വീണ്ടും സര്‍വീസില്‍ തിരിച്ചെത്തുകയായിരുന്നു

ഇയാള്‍ക്കെതിരെ അഞ്ച് വിജിലന്‍സ് കേസുകളുണ്ട്. ഇതില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട. കൂടാതെ 29  കേസുകളില്‍ ത്വരിത പരിശോധന നടക്കുന്നു. ഇക്കാര്യങ്ങ്ങള്‍ കോടതിയെ അറിയിക്കും. അനധികൃത സ്വത്ത് സമ്പാദന കേസ് സിബിഐക്ക് വിടാമെന്നും സര്‍ക്കാര്‍ഹൈക്കോടതിയെ അറിയിക്കും

അഡ്വ.ജനറലടക്കമുള്ളവരുടെ നിയമോപദേശം സര്‍ക്കാര്‍ തേടിയിരുന്നു. സജി ബഷീറിനെ എം.ഡി.യായി നിയമിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇയാളുടെ പേരിലുള്ള കേസുകള്‍ സി.ബി.ഐ. അന്വേഷിക്കുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി നേരത്തേ നിര്‍ദേശിച്ചിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com