സത്യം തെളിയുന്ന ദിനമെന്ന് സരിതാ എസ് നായര്‍

സര്‍ക്കാര്‍ അന്വേഷണത്തില്‍നിന്ന് പിന്നോട്ടു പോയതായി കരുതുന്നില്ല - റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ പ്രതികരണമെന്ന് സരിതാ എസ് നായര്‍ 
സത്യം തെളിയുന്ന ദിനമെന്ന് സരിതാ എസ് നായര്‍
Updated on
1 min read

തിരുവനന്തപുരം: സത്യം തെളിയുന്ന ദിവസമാണ് ഇന്നെന്നു സോളര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍. സോളര്‍ കമ്മിഷന് തെളിവുകളെല്ലാം കൈമാറിയിരുന്നു. സര്‍ക്കാര്‍ അന്വേഷണത്തില്‍നിന്ന് പിന്നോട്ടു പോയതായി കരുതുന്നില്ല. രാവിലെ നിയമസഭയില്‍ വയ്ക്കുന്ന റിപ്പോര്‍ട്ടില്‍ എല്ലാം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും സരിത പറഞ്ഞു.

സോളര്‍ വിവാദത്തിന്മേല്‍ ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും അതിലുള്ള നടപടി റിപ്പോര്‍ട്ടുമാണ് സര്‍ക്കാര്‍ നിയമസഭയില്‍ വയ്ക്കുക. നിയമസഭാ, സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. സഭാ നടപടിക്രമങ്ങളുടെ തല്‍സമയ സംപ്രേഷണവുമുണ്ടാവും. ആകെ 1073 പേജുള്ള ഇംഗ്ലിഷില്‍ തയാറാക്കിയ റിപ്പോര്‍ട്ട് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ പരിഭാഷയുടെ കോപ്പി നിയമസഭാംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com