സദാചാര ഗുണ്ടായിസം പൊലീസിന്റെ പിടിപ്പുകേടെന്ന് കുമ്മനം

സദാചാര ഗുണ്ടായിസം സാംസ്‌കാരിക കേരളത്തിന് അപമാനമെന്നും കുമ്മനം
സദാചാര ഗുണ്ടായിസം പൊലീസിന്റെ പിടിപ്പുകേടെന്ന് കുമ്മനം
Updated on: 
1 min read

കൊച്ചിയില്‍ നടന്ന സദാചാര ഗുണ്ടായിസം പൊലീസിന്റെ പിടിപ്പുകേടിനെ തുടര്‍ന്നുണ്ടായതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത്തരം സംഭവങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. വനിതാദിനത്തില്‍ തന്നെ സ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണം ഏവരെയും ലജ്ജിപ്പിക്കുന്നതാണ്. ഇക്കാര്യത്തില്‍ കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ആക്രമത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ വൈകുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമല്ലാത്ത നാടായി കേരളം മാറുന്നത് ഏവരെയും ആശങ്കപ്പെടുത്തുമെന്നും കുമ്മനം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com