സന്ദീപിന്റെ രഹസ്യ ബാഗ് ഇന്ന് തുറന്നേക്കും; നിര്‍ണായക തെളിവുകള്‍ പ്രതീക്ഷിച്ച് എന്‍ഐഎ

കേസില്‍ വഴിത്തിരിവാകുന്ന നിര്‍ണായക തെളിവുകള്‍ ഈ ബാഗില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്
സന്ദീപിന്റെ രഹസ്യ ബാഗ് ഇന്ന് തുറന്നേക്കും; നിര്‍ണായക തെളിവുകള്‍ പ്രതീക്ഷിച്ച് എന്‍ഐഎ
Updated on
1 min read

കൊച്ചി: സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായ സന്ദീപിന്റെ ബാഗ് എന്‍ഐഎ സംഘം ഇന്ന് തുറന്ന് പരിശോധിച്ചേക്കും. കൊച്ചിയിലെ എന്‍ഐഎ കോടതിയുടെ  സാന്നിധ്യത്തിലാവും തുറക്കുക. കേസില്‍ വഴിത്തിരിവാകുന്ന നിര്‍ണായക തെളിവുകള്‍ ഈ ബാഗില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. 

സന്ദീപ് നായര്‍ സ്വര്‍ണം അയച്ച വ്യക്തിയുടെ പേര് വിവരങ്ങള്‍, നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയപ്പോള്‍ ഇടപെട്ട ഉന്നതരുടെ വിവരങ്ങള്‍ തുടങ്ങി വിലപ്പെട്ട വിവരങ്ങള്‍ സീല്‍ ചെയ്ത ബാഗ് തുറക്കുന്നതോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടയില്‍ കസ്റ്റംസ് എടുത്ത കേസിലെ ഒന്നാം പ്രതി സരിക്കിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. 

ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുന്ന സരിത്തിന്റെ കസ്റ്റഡി കാലാവധി നീട്ടാന്‍ കസ്റ്റംസ് അപേക്ഷിക്കില്ലെന്നാണ് വിവരം. സരിത്തിനെ കസ്റ്റംസ് വിടുന്നതോട എന്‍ഐഎ അറസ്റ്റ് ചെയ്യും. സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കെ ടി റമീസ് മുതല്‍ ജലീല്‍ എന്നിവരിലേക്ക് വരെ കസ്റ്റംസ് എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com