സന്യാസിയുടെ ലിംഗം ഛേദിച്ച പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്ന് ഡിജിപിക്കു പരാതി

സന്യാസിയുടെ ലിംഗം ഛേദിച്ച പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്ന് ഡിജിപിക്കു പരാതി
Updated on
1 min read


തിരുവനന്തപുരം: സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. വിവരാവകാശ പ്രവര്‍ത്തകനായ പായിച്ചിറ നവാസാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് ദുരൂഹതകളും പൊരുത്തക്കേടുകളും സംശയങ്ങളുമുള്ളതിനാലാണ് പരാതി നല്‍കിയതെന്ന് നവാസ് പറയുന്നു. സംഭവം വാര്‍ത്തയായതിന് പിന്നാലെ കുമ്മനം രാജശേഖരനും സന്യാസിയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം പ്രചരിച്ചതിലും ഗൂഢാലോചനയുണ്ട്. യുഡിഎഫിലേയും എല്‍ഡിഎഫിലേയും പല നേതാക്കളും പലതരം പീഡനക്കേസുകളുമായി ബന്ധപ്പെട്ട് കുപ്രസിദ്ധി നേടിയവരാണ് എന്നാല്‍ അവരുടെ ആരുടേയും ചിത്രവും ഈ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടില്ലെന്നും നവാസ് പറയുന്നു.

അതേസമയം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട സന്യാസിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലിലേക്കു മാറ്റി. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തിയാണ് ഇയാളെ റിമാന്‍ഡ് ചെയ്യുന്നതായി ഉത്തരവിട്ടത്. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന ചോദ്യത്തിന് ഇയാള്‍ പ്രതികരിച്ചില്ല. നേരത്തെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനോടും ഗംഗേശാനന്ദതീര്‍ഥ സഹകരിച്ചിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com