
ന്യൂഡല്‍ഹി: സിനിമയില്‍ പഞ്ച് ഡയലോഗുകളും വ്യത്യസ്ത സ്‌റ്റെലുകളും കൊണ്ട് പ്രേക്ഷകരെ പിടിച്ചുനിര്‍ത്തിയിട്ടുളള നടനാണ് സുരേഷ് ഗോപി. സിനിമയ്ക്ക് ഇടവേള നല്‍കി രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോഴും സ്‌റ്റെയിലന്‍ ഡയലോഗുകള്‍ പറഞ്ഞ് ജനശ്രദ്ധ ആകര്‍ഷിക്കാനും സുരേഷ് ഗോപിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളനത്തിനിടെ സിനിമ സീനിനെപ്പോലും വെല്ലുന്ന സംഭവമാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്നത്.
ശൂന്യവേളയ്ക്കിടെ പടക്കവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചപ്പോള്‍ ഡിഎംകെ എംപിയായ തിരുച്ചിശിവയുടെ അടുത്തേക്ക് ചെന്നതായിരുന്നു സുരേഷ് ഗോപി. ചെറുചര്‍ച്ചയ്ക്കുശേഷം തിരികെ വരുന്നതിനിടെ എംപി വീര്‍സിങ്ങിന്റെ ഹെഡ്‌ഫോണ്‍ കേബിളില്‍ തട്ടി വീഴാന്‍ തുടങ്ങി. ഉടന്‍ തന്നെ മൂന്നുതവണ തിരിഞ്ഞ് വീഴാതെ ബാലന്‍സ് ചെയ്തു സുരേഷ് ഗോപി.
ബെഞ്ചുകള്‍ക്കിടയില്‍ സ്ഥലം കുറവായതിനാല്‍ മുഖമിടിച്ചു വീഴേണ്ട സാഹചര്യമാണ് കറങ്ങിത്തിരിഞ്ഞ് സുരേഷ് ഗോപി ഒഴിവാക്കിയത്. സിനിമയിലെ 'ക്യാറ്റ്‌പോ' പരിശീലനമാണു തനിക്ക് തുണയായതെന്ന് സംഭവത്തിനുശേഷം അദ്ദേഹം പറഞ്ഞു. ഇവിടെനിന്നു മറുവശത്തേക്ക് പോയതിന്റെ ശിക്ഷയാണെന്നായിരുന്നു സഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന്റെ വാക്കുകള്‍. ഭരണപക്ഷത്തുനിന്ന് പ്രതിപക്ഷത്തേക്കു പോയതാണ് അദ്ദേഹം ഉദ്ദേശിച്ചത്.
സിനിമക്കാരനല്ലെങ്കില്‍ നിങ്ങള്‍ മുഖമിടിച്ചു വീണേനെയെന്ന് തിരുച്ചിശിവയടക്കമുള്ള എംപിമാരും സുരേഷ് ഗോപിയോടു പറഞ്ഞു. സഭയ്ക്കിടയിലും എംപിമാരെത്തി അദ്ദേഹത്തോട് വിവരങ്ങള്‍ തിരക്കുന്നുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates