സഹപാഠികള്‍ ജാതിപ്പേര് വിളിച്ചു: ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം തമ്പാനൂരിലെ ഐ പി എം എസ് എന്ന ഏവിയേഷന്‍ കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
സഹപാഠികള്‍ ജാതിപ്പേര് വിളിച്ചു: ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍
Updated on
1 min read


കോഴിക്കോട്:  കോഴിക്കോട് വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത് സഹപാഠികള്‍ ജാതിപ്പേര് വിളിച്ചതിനെ തുടര്‍ന്നാണെന്ന് പരാതി. തിരുവനന്തപുരം തമ്പാനൂരിലെ ഐ പി എം എസ് എന്ന ഏവിയേഷന്‍ കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ പഠനത്തിന്റെ ഭാഗമായി ഇന്റേണന്‍ഷിപ്പിന് എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം.കോഴിക്കോട് ലോഡ്ജിന്റെ മുകളില്‍ നിന്ന് ചാടി മരിക്കാനായിരുന്നു ശ്രമിച്ചത്. നവംബര്‍ 30 ാം തിയതിയാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.

ലോഡ്ജിന് മുകളില്‍ നിന്ന് ചാടിയ പെണ്‍കുട്ടി ഇപ്പോള്‍ ഗുരുതരാവസ്ഥിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. കുട്ടിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.മാനേജ്‌മെന്റിന്റെയും സഹപാഠികളുടേയും പീഡനങ്ങളും അപമാനിക്കലുമാണ് കുട്ടിയെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com