സാമൂഹിക മാധ്യമങ്ങളില്‍ അക്രമിക്കപ്പെടുന്നതായി അശ്വതി ജ്വാലയുടെ പരാതി; വനിത കമ്മീഷന്‍ കേസെടുത്തു

സാമൂഹിക മാധ്യമങ്ങളില്‍ അക്രമിക്കപ്പെടുന്നതായി അശ്വതി ജ്വാലയുടെ പരാതി; വനിത കമ്മീഷന്‍ കേസെടുത്തു

വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനേയും പൊലീസിനേയും അശ്വതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു
Published on

തിരുവനന്തപുരം; സാമൂഹികമാധ്യമങ്ങളിലെ ആതിക്രമങ്ങള്‍ക്കെതിരേ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല സമര്‍പ്പിച്ച പരാതിയില്‍ വനിത കമ്മീഷന്‍ കേസെടുത്തു. തനിക്കും കുടുംബാംഗങ്ങള്‍ക്കും ഭീഷണിയുണ്ടെന്ന് പരാതിയില്‍ അശ്വതി പറഞ്ഞിരുന്നു. പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് കേസെടുത്ത് അന്വേഷിക്കാന്‍ തീരുമാനിച്ചത്. 

വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനേയും പൊലീസിനേയും അശ്വതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതിന് ശേഷമാണ് തനിക്കും സംഘടനയ്ക്കുമെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണം തുടങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com