

തൃശൂര്‍: 2016ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സമഗ്രസംഭാവനയക്കുള്ള പുരസ്‌കാരം ഇയ്യങ്കോട് ശ്രീധരന്‍, സിആര്‍ ഓമനക്കുട്ടന്‍, ലളിതാ ലെനിന്‍, ജോസ് പുന്നാപറമ്പില്‍, പികെ പാറക്കടവ്, പുയപ്പിള്ളി തങ്കപ്പന്‍ എന്നിവര്‍ക്കാണ്. മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.
കവിത: സാവിത്രി രാജീവന്‍ ( അമ്മയെ കുളിപ്പിക്കുമ്പോള്‍) നോവല്‍: ടിഡി രാമകൃഷ്ണന്‍ (സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി) ചെറുകഥ: എസ് ഹരീഷ് (ആദം) നാടകം: ലല്ല ( ഡോ. സാംകുട്ടി പട്ടംകരി) സാഹിത്യവിമര്‍ശനംം: എസ് സുധീഷ് ( ആശാന്‍ കവിത- സത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം) വൈജ്ഞാനിക സാഹിത്യം: ഫാ. വിപി ജോസഫ് വലിയ വീട്ടില്‍ ( ചവിട്ടുനാടക വിജ്ഞാനകോശം) ജീവചരിത്രം/ ആത്മകഥ: ഡോ. ചന്തവിള മുരളി (എകെജി ഒരു സമഗ്രജീവചരിത്രം) യാത്രാവിവരണം: ഡോ. ഹരികൃഷ്ണന്‍ ( നൈല്‍വഴികള്‍) വിവര്‍ത്തനം: സിഎം രാജന്‍ (പ്രണയവും മൂലധനവും) ബാലസാഹിത്യം: കെടി ബാബുരാജ് ( സാമൂഹ്യപാഠം) ഹാസസാഹിത്യം: ചിലനാട്ടുകാര്യങ്ങള്‍ ( മുരളി തുമ്മാരുകുടി)
എന്‍ഡോവ് മെന്റ് പുരസ്‌കാരങ്ങള്‍
ഐസി ചാക്കോ അവാര്‍ഡ്: ഡോ. പിഎ അബൂബക്കര്‍ ( വടക്കന്‍ മലയാളം) സിബി കുമാര്‍ അവാര്‍ഡ്: രവി മേനോന്‍ ( പൂര്‍ണേന്ദുമുഖി) കെ ആര്‍ നമ്പൂതിരി അവാര്‍ഡ്: ഡോ. കെപി ശ്രീദേവി( നിരുക്തമെന്ന വേദാംഗം) കനകശ്രീ അവാര്‍ഡ്: ആര്യാ ഗോപി ( അവസാനത്തെ മനുഷ്യന്‍), രശ്മി ബിനോയ് ( തിരികെ നീ വരുമ്പോള്‍) ഗീതാ ഹിരണ്യന്‍ അവാര്‍ഡ്: സുനില്‍ ഉപാസന ( ചെറുകഥാ പുരസ്‌കാരം) ജിഎന്‍ പിള്ള അവാര്‍ഡ്: രവിചന്ദ്രന്‍ സി ( ബുദ്ധനെ എറിഞ്ഞ കല്ല്, ഭഗവദ്ഗീതുയടെ ഭാവാന്തരങ്ങള്‍) തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരം: സിസ്റ്റര്‍ അനു ഡേവിസ് എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates