സി കെ നാണു ജെഡിഎസ് സംസ്ഥാന പ്രസിഡന്റ്

കെ കൃഷ്ണന്‍കുട്ടി മന്ത്രിയായതിനെ തുടര്‍ന്നാണ് നാണുവിനെ ജെഡിഎസ് അധ്യക്ഷനായി നിയമിച്ചത്
സി കെ നാണു ജെഡിഎസ് സംസ്ഥാന പ്രസിഡന്റ്
Updated on: 
1 min read

തിരുവനന്തപുരം : ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷനായി സി കെ നാണുവിനെ നിയമിച്ചു. ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയാണ് തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷനായ കെ കൃഷ്ണന്‍കുട്ടി മന്ത്രിയായതിനെ തുടര്‍ന്നാണ് നാണുവിനെ ജെഡിഎസ് അധ്യക്ഷനായി നിയമിച്ചത്. 

വടകരയില്‍ നിന്നുള്ള എംഎല്‍എയാണ് സി കെ നാണു. പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍മന്ത്രിയുമായ മാത്യു ടി തോമസിനെ നിയമസഭ കക്ഷി നേതാവായും നിയമിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER