സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നിരവധി തവണ പീഡിപ്പിച്ചു;  'അമര്‍ അക്ബര്‍ അന്തോണി'യുടെ നിര്‍മ്മാതാവിനെതിരെ 20  കാരിയുടെ പരാതി

'ഓം ശാന്തി ഓശാന', 'അമര്‍ അക്ബര്‍ അന്തോണി' തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവിനെതിരെയാണ് പരാതി 
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നിരവധി തവണ പീഡിപ്പിച്ചു;  'അമര്‍ അക്ബര്‍ അന്തോണി'യുടെ നിര്‍മ്മാതാവിനെതിരെ 20  കാരിയുടെ പരാതി
Updated on
1 min read

കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത പീഡിപ്പിച്ചെന്ന പരാതിയില്‍ നിര്‍മ്മാതാവിനെതിരെ കേസ്. 20 കാരിയായ മോഡലാണ് നിര്‍മ്മാതാവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. 

തനിക്ക് സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് നിര്‍മ്മാതാവ് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ യുവമോഡല്‍ പറയുന്നത്. നാല് തവണ പീഡനത്തിന് ഇരയായെന്നും പരാതിയിലുണ്ട്. 'ഓം ശാന്തി ഓശാന', 'അമര്‍ അക്ബര്‍ അന്തോണി' തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് ആല്‍വിന്‍ ആന്റണി. 

സിനിമയില്‍ അവസരം നല്‍കാനെന്ന പേരില്‍ ചൂഷണം ചെയ്യുന്ന കാസ്റ്റിംഗ് കൗച്ച് എന്ന പ്രവണത നേരത്തെ തന്നെ ഇന്ത്യന്‍ സിനിമയിലാകെ വലിയ ചര്‍ച്ചയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com