സിപിഎമ്മിന്റെ മധുര പ്രതികാരം: ഉദ്ഘാടനത്തിന് ഒഴിവാക്കിയ എംഎല്‍എമാരുമായി കൊല്ലം ബൈപ്പാസിലൂടെ മുഖ്യമന്ത്രിയുടെ റോഡ് ഷോ

സിപിഎമ്മിന്റെ മധുര പ്രതികാരം: ഉദ്ഘാടനത്തിന് ഒഴിവാക്കിയ എംഎല്‍എമാരുമായി കൊല്ലം ബൈപ്പാസിലൂടെ മുഖ്യമന്ത്രിയുടെ റോഡ് ഷോ

കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്തതിന് ശേഷം ബൈപ്പാസിലൂലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്തില്‍ റോഡ് ഷോ.
Published on

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്തതിന് ശേഷം ബൈപ്പാസിലൂലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്തില്‍ റോഡ് ഷോ. ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ തഴയപ്പെട്ട കൊല്ലം ജില്ലയിലെ എംഎല്‍എമാരായ ഇരവിപുരം എംഎല്‍എ നൗഷാദും ചവറ എംഎല്‍എ വിജയന്‍പിള്ളയും റോഡ് ഷോയില്‍ പങ്കെടുത്തു. 

ബൈപ്പാസിന്റെ തുടക്ക സ്ഥലത്ത് നിന്ന് ആരഭിച്ച റോഡ് ഷോയെ അഭിവാദ്യം ചെയ്യാന്‍ ആയിരക്കണക്കിന് ഇടത് പ്രവര്‍ത്തകരാണ് തടിച്ചുകൂടിയത്. 
ബൈപ്പാസ് ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റോഡ് ഷോ ഉണ്ടായിരിക്കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു. റോഡ് ഷോയില്‍ കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്‍ പങ്കെടുത്തില്ല. ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ സ്ഥലത്തെ ഇടത് എംഎല്‍എമാരെ ഒഴിവാക്കി ബിജെപി ജനപ്രതിനിധികള്‍ക്ക് ഇടം നല്‍കിയത് വിവാദമായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com