

ആലപ്പുഴ: മന്ത്രി ജി സുധാകരൻ കടുത്ത സ്ത്രീ വിരുദ്ധനും ക്രൂരനുമായ കംസനാണെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ.
പാലായില്‍ ഒരു കൈതച്ചക്ക വീണ് മുയല്‍ ചത്തത് ഈ ഉപതിരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിക്കില്ലെന്നും ഹസന്‍ അവകാശപ്പെട്ടു.അരൂരിൽ പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹസൻ.
ജി സുധാകരന്റെ പൂതന പരാമർശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാലിത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ സുധാകരന്‍ ദുരുദ്ദേശപരമായി നടത്തിയ പരാമര്‍ശമല്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കണ്ടെത്തല്‍. അതേസമയം സുധാകരന്റെ പരാമര്‍ശം പ്രചാരണരംഗത്ത് മുഖ്യ ആയുധമാക്കുകയാണ് യുഡിഎഫ്.
ബിഡിജെഎസ് നിലപാട് മുഖ്യമന്ത്രിക്കുള്ള പ്രത്യുപകാരമാണോ വോട്ട്‌കച്ചവടമാണോയെന്നു ജനം തിരിച്ചറിയുമെന്നും ഹസൻ കൂട്ടിച്ചേർത്തു. അരൂരും എറണാകുളത്തും എന്‍ഡിഎയ്‌ക്ക് ജയസാധ്യത കുറവാണെന്ന തുഷാറിന്റെ പരാമര്‍ശം രഹസ്യബന്ധത്തിനു തെളിവാണ്.സീനിയര്‍ വെള്ളാപ്പള്ളിയും ജൂനിയര്‍ വെള്ളാപ്പള്ളിയും പറയുന്നത് മാത്രമേ നമുക്കറിയൂയെന്നും ഹസന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates