സുരേഷ് ഗോപിയുടെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു

സുരേഷ് ഗോപിയുടെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു
സുരേഷ് ഗോപിയുടെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു
Updated on: 
1 min read

ചെങ്ങന്നൂര്‍: നടനും ബിജെപി രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയപ്പോഴാണ് നടന്റെ വാഹനം തടഞ്ഞത്.

ദലിത് സംഘടനകളുടെ ഹര്‍ത്താലിനോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി വഴി തടയല്‍ നടക്കുന്നുണ്ട്. പലയിടത്തും വാഹനങ്ങളെ തടഞ്ഞ് യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടു. പൊലീസ് സാന്നിധ്യം ഉണ്ടായിട്ടും സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടയുന്നത് തുടരുകയാണ്. 

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയപ്പോഴാണ് ബിജെപിയുടെ രാജ്യസഭാംഗം കൂടിയായ നടന്‍ സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ട് ഹര്‍ത്താല്‍ അനുകൂലികളെ മാറ്റിയതിനു ശേഷമാണ് സുരേഷ് ഗോപിക്കു കടന്നുപോവാനായത്. 

നേരത്തെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ഹര്‍്ത്താലിനെ പിന്തുണച്ചു രംഗത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും ഹര്‍ത്താലിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹര്‍ത്താലിനെ അനുകൂലിച്ചു രംഗത്തുവന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com