സെന്‍കുമാര്‍ അഭിമുഖം: മലയാളം വാരിക പത്രാധിപരെയും ലേഖകനെയും അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി
സെന്‍കുമാര്‍ അഭിമുഖം: മലയാളം വാരിക പത്രാധിപരെയും ലേഖകനെയും അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
Updated on
1 min read

കൊച്ചി: മുന്‍ പൊലീസ് മേധാവി ടിവി സെന്‍കുമാറിന്റെ അഭിമുഖത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങളുണ്ടെന്ന കേസില്‍ സമകാലിക മലയാളം വാരിക പത്രാധിപര്‍ സജി ജെയിംസിനെയും ലേഖകന്‍ പിഎസ് റംഷാദിനെയും അറസറ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി പൊലീസിനു നിര്‍ദേശം നല്‍കിയത്.

അഭിമുഖത്തിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ടിപി സെന്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു. സെന്‍കുമാറിനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com