സോളാറില്‍ തുടരന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍; അന്വേഷിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ പങ്ക് ആരോപിക്കുന്ന കേസുകള്‍

അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്
സോളാറില്‍ തുടരന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍; അന്വേഷിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ പങ്ക് ആരോപിക്കുന്ന കേസുകള്‍
Updated on: 
1 min read

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിലെ ചില കേസുകളില്‍ തുടരന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 

ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന കേസുകളില്‍ എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിടും. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരെ ശക്തമായ ആരോപണം ഉയര്‍ത്തിയ മല്ലേലില്‍ ശ്രീധരന്‍ നായരുടെ പരാതി അടക്കം തുടരന്വേഷണത്തിന് വിധേയമാക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

കഴിഞ്ഞ ദിവസം ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തട്ടിപ്പിനായി സരിതയും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗപ്പെടുത്തിയെന്നും പല കേസുകളും ഇല്ലാതാക്കാന്‍ മുഖ്യമന്ത്രിയുമായുള്ള ബന്ധം പ്രയോജനപ്പെടുത്തിയെന്നും പരാമര്‍ശമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER