'സ്വപ്നയെ പരിചയപ്പെടുത്തി, ഒന്നിച്ച് ബാങ്ക് ലോക്കര്‍ തുടങ്ങാന്‍ നിര്‍ദേശിച്ചു'; ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

സ്വപ്നയെ ഇവിടെ പരിചയപ്പെടുത്തിയ ശേഷം മടങ്ങുകയായിരുന്നു എന്നും, ഒന്നിച്ച് ലോക്കര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ശിവശങ്കര്‍ മൊഴി നല്‍കിയിരുന്നത്
'സ്വപ്നയെ പരിചയപ്പെടുത്തി, ഒന്നിച്ച് ബാങ്ക് ലോക്കര്‍ തുടങ്ങാന്‍ നിര്‍ദേശിച്ചു'; ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി
Updated on: 
1 min read

തിരുവനന്തപുരം: എം ശിവശങ്കറിന് മേലുള്ള കുരുക്ക് മുറുക്കി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരുടെ മൊഴി പുറത്ത്. ഓഫീസില്‍ കൊണ്ടുവന്ന് സ്വപ്നയെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും, ഒന്നിച്ച് ലോക്കര്‍ തുടങ്ങാന്‍ നിര്‍ദേശിച്ചതായും എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയില്‍ ഇയാള്‍ പറയുന്നു. 

സ്വപ്നയെ ഇവിടെ പരിചയപ്പെടുത്തിയ ശേഷം മടങ്ങുകയായിരുന്നു എന്നും, ഒന്നിച്ച് ലോക്കര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ശിവശങ്കര്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ സ്വപ്‌നയുമായുള്ള ചര്‍ച്ചകള്‍ അവസാനിക്കും വരെ ശിവശങ്കര്‍ ഓഫീസിലുണ്ടായിരുന്നതായി വേണുഗോപാല്‍ അയ്യര്‍. 30 ലക്ഷമാണ് ജോയിന്റെ അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത്. 

പല ഘട്ടങ്ങളിലായി സ്വപ്‌ന തന്നെ ഈ തുക പിന്‍വലിച്ചു. പിന്നാലെ അക്കൗണ്ട് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. തന്റെ സ്വര്‍ണാഭരണങ്ങള്‍ അക്കൗണ്ടിലുണ്ടെന്ന് സ്വപ്‌ന പറഞ്ഞു. ഈ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ 64 ലക്ഷം രൂപയും സ്വര്‍ണവും പിടികൂടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER