പത്തനംതിട്ട: മിസോറം ഗവർണർ കുമ്മനം രാജശേഖരന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റ് നിറയെ ഇപ്പോൾ അപേക്ഷകളുടേയും അഭ്യർഥനകളുടേയും കളിയാണ്. ഗവർണർ സ്ഥാനമുപേക്ഷിച്ച് ശബരിമലയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികളുടെ അപേക്ഷകൾ.
സ്വാമി അയ്യപ്പൻ വിളിക്കുന്നു. നിലയ്ക്കൽ സമര നായകനെ, ഇരുട്ടത്തു നിൽക്കാതെ വെളിച്ചത്തു വാ. കുമ്മനം രാജശേഖരൻ ഇപ്പോൾ ഇവിടെയാണു വേണ്ടത്. കുമ്മനം ചേട്ടാ മടങ്ങി വരൂ. പദവി വലിച്ചെറിഞ്ഞു തിരിച്ചുവരൂ.. ഇങ്ങനെ നീളുന്നു കമന്റുകൾ. ഇതിന്ക പുറമേ സ്വാമിശരണം വിളികളും നിറഞ്ഞു.
സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ കുമ്മനം രാജശേഖരൻ ഇൗയിടെ കോൺവെക്കേഷൻ പരിപാടിക്കു പോയപ്പോൾ പരിപാടി ലൈവ് ആയി ഫെയ്സ്ബുക്കിൽ കാണിച്ചു. അതിന്റെ ചുവട്ടിൽ വന്ന കമന്റും ശബരിമലയെ രക്ഷിക്കാൻ തിരിച്ചുവരൂവെന്ന അഭ്യർഥനകളാണ്.
തനിക്ക് ഇൗ ദിവസങ്ങളിൽ വരുന്ന ഫോൺ കോളുകളെല്ലാം ശബരിമലക്കാര്യം പറഞ്ഞാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
കേരളത്തിലേക്ക് തിരിച്ചുവരുന്നുവെന്ന വാർത്തകളോട്, വാർത്തകൾ കണ്ട അറിവു മാത്രമേ തനിക്കും ഉള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates