സ്വാശ്രയ മെഡിക്കല്‍ ഫീസ്: അം​ഗീകരിക്കാനാവില്ല; കർശന നിലപാടുമായി ആരോ​ഗ്യമന്ത്രി

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഉയര്‍ന്ന ഫീസ് നിരക്ക് നിശ്ചയിച്ച വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി കെ കെ ശൈലജ
സ്വാശ്രയ മെഡിക്കല്‍ ഫീസ്: അം​ഗീകരിക്കാനാവില്ല; കർശന നിലപാടുമായി ആരോ​ഗ്യമന്ത്രി
Updated on
1 min read

തിരുവനന്തപുരം:  സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഉയര്‍ന്ന ഫീസ് നിരക്ക് നിശ്ചയിച്ച വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി കെ കെ ശൈലജ . സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരെ തന്നെ നിയോഗിക്കും. എല്ലാ വര്‍ഷവും അഡ്മിഷന്‍ താറുമാറാക്കാന്‍ ചില മാനേജുമെന്റുകള്‍ ശ്രമിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഇത് വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി വ്യക്തമാക്കി.  

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഹൈക്കോടതി ഉത്തരവിനു പിന്നില്‍ സര്‍ക്കാരും സ്വകാര്യമെഡിക്കല്‍ കോളജ്  മാനേജ്‌മേന്റുകളും തമ്മിലുള്ള ഒത്തുകളിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനെതിരെ സര്‍ക്കാര്‍  സുപ്രിംകോടതിയെ സമീപിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ വസ്തുതകള്‍  ചൂണ്ടിക്കാട്ടി  പ്രതിപക്ഷ നേതാവ്  മുഖ്യമന്ത്രിക്കു കത്തും നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com