സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി: ഫീസ് 11 ലക്ഷമാക്കി സുപ്രീം കോടതി

മെഡിക്കല്‍ പ്രവേശന ഫീസായി എല്ലാ സ്വാശ്രയ കോളെജുകള്‍ക്കും 11 ലക്ഷം രൂപ വാങ്ങാമെന്ന് കോടതി വ്യക്തമാക്കി.
സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി: ഫീസ് 11 ലക്ഷമാക്കി സുപ്രീം കോടതി
Updated on
1 min read

ഡെല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ ഫീസ് നിര്‍ണയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതിയില്‍ തിരിച്ചടി. മെഡിക്കല്‍ പ്രവേശന ഫീസായി എല്ലാ സ്വാശ്രയ കോളെജുകള്‍ക്കും 11 ലക്ഷം രൂപ വാങ്ങാമെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട കോളെജുകള്‍ക്കും വിധി ബാധകമാണ്.

ഇതില്‍ അഞ്ച് ലക്ഷം രൂപ ഫീസായും ബാക്കി ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയായോ, പണമായോ നല്‍കണം. ഈ പണം സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടണമെന്നും കോടതി മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കി. പ്രവേശനം നേടി 15 ദിവസത്തിനുള്ളില്‍ നല്‍കിയാല്‍ മതി. 

സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീം കോടതി തള്ളി. രണ്ട് സ്വാശ്രയ കോളെജുകള്‍ക്ക് 11 ലക്ഷം ഫീസ് വാങ്ങാന്‍ അനുമതി നല്‍കിയ സുപ്രിം കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. അലോട്ട്‌മെന്റ് പൂര്‍ത്തിയായെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാണിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. നേരത്തെ രണ്ട് കോളജുകള്‍ക്ക് 11 ലക്ഷം ഫീസ് ബാധകമാക്കി കോടതി ഉത്തരവിട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com