സ്വാശ്രയമെഡിക്കല്‍ ഫീസ് നിശ്ചയിക്കുന്നതില്‍ തെറ്റുപറ്റിയെന്ന് ആരോഗ്യമന്ത്രി

സ്വാശ്രയ മെഡിക്കല്‍ ഓര്‍ഡിനന്‍സ് ഫീസ് നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന് പിഴവ് പറ്റിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ -  ഫീസ് നിശ്ചയിച്ച രീതിയിലാണ് പിശക് പറ്റിയത്
സ്വാശ്രയമെഡിക്കല്‍ ഫീസ് നിശ്ചയിക്കുന്നതില്‍ തെറ്റുപറ്റിയെന്ന് ആരോഗ്യമന്ത്രി
Updated on: 
1 min read

 തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഓര്‍ഡിനന്‍സ് ഫീസ് നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന് പിഴവ് പറ്റിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഫീസ് നിശ്ചയിച്ച രീതിയിലാണ് പിശക് പറ്റിയത്. പഴയ സമിതിയെ പുനസംഘടിപ്പിച്ചത് വിനയായെന്നും ഓര്‍ഡിനന്‍സ് അനുസരിച്ച് സമിതി പുനസംഘടിപ്പിക്കണമായിരുന്നെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ഫീസ് സംബന്ധിച്ച ഫോര്‍മുലയുമായി മാനേജ്‌മെന്റുകള്‍ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഫീസില്‍ പ്രവേശനം നടത്താമെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്. ഫീസ് വര്‍ധനവില്ലാതെ കരാറിന് തയ്യാറാണെന്ന് മാനേജ്‌മെന്റുകള്‍ പറഞ്ഞിട്ടുണ്ട്. കരാറിന് സന്നദ്ധത അറിയിച്ചവരുമായി അടുത്ത ദിവസം തന്നെ കരാര്‍ ഒപ്പിടും. സ്വാശ്രയ മെഡിക്കല്‍ ഓര്‍ഡിനന്‍സ് അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമമാക്കുമെന്നും കെകെ ശൈലജ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER