സൗജന്യ ഭക്ഷ്യകിറ്റ് വിട്ടുനല്‍കല്‍: 24 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഫോണ്‍ സന്ദേശമെത്തും

സൗജന്യ ഭക്ഷ്യകിറ്റ് സര്‍ക്കാരിലേക്കു വിട്ടുനല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോണ്‍ സന്ദേശത്തില്‍ സൂചിപ്പിക്കുന്ന പ്രകാരം ഒന്ന് എന്ന നമ്പര്‍ അമര്‍ത്തിയാല്‍ മതി
സൗജന്യ ഭക്ഷ്യകിറ്റ് വിട്ടുനല്‍കല്‍: 24 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഫോണ്‍ സന്ദേശമെത്തും
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മഹാമാരി വ്യാപനം തടയുന്നതിനായുള്ള ലോക്ക് ഡൗണ്‍ നിലവിലുള്ള സാഹചര്യത്തില്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും നല്‍കുന്ന അവശ്യ സാധനങ്ങളടങ്ങിയ കിറ്റ് കൂടുതല്‍ അര്‍ഹരായ മറ്റാര്‍ക്കെങ്കിലും നല്‍കുന്നതിന് സര്‍ക്കാര്‍ അവസരം ഒരുക്കുന്നു.

സൗജന്യ ഭക്ഷ്യകിറ്റ് വിട്ടുനല്‍കുക എന്ന അഭ്യര്‍ത്ഥനയുമായി സംസ്ഥാനത്തെ ഇരുപത്തിനാല് ലക്ഷത്തോളം വരുന്ന എന്‍പി എന്‍എസ് (വെള്ള) റേഷന്‍ കാര്‍ഡുടമകളുടെ മൊബൈല്‍ ഫോണിലേക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഫോണ്‍ സന്ദേശം മേയ് എട്ടു മുതല്‍ അയയ്ക്കും.  ബിഎസ്എന്‍എല്ലിന്റെ സഹായത്തോടെയാണ് ഫോണ്‍ സന്ദേശം അയയ്ക്കുന്നത്.  

സൗജന്യ ഭക്ഷ്യകിറ്റ് സര്‍ക്കാരിലേക്കു വിട്ടുനല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോണ്‍ സന്ദേശത്തില്‍ സൂചിപ്പിക്കുന്ന പ്രകാരം ഒന്ന് എന്ന നമ്പര്‍ അമര്‍ത്തിയാല്‍ മതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com