കൊച്ചി : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായിറേഷൻകടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം പുരോഗമിക്കുന്നു. എറണാകുളം ജില്ലയിൽ ഭക്ഷ്യ കിറ്റുകളുടെ 60 ശതമാനവും വിതരണം ചെയ്തു. എഎവൈ മഞ്ഞ കാർഡിനുള്ള വിതരണം പൂർത്തിയായി. ബിപിഎൽ പിങ്ക് കാർഡുകാർക്കുള്ള കിറ്റുകളുടെ വിതരണം ഈ ആഴ്‌ച പൂർത്തിയാകും. നീല, വെള്ള കാർഡുകൾക്കുള്ള കിറ്റ് വിതരണം അടുത്തയാഴ്‌ച ആരംഭിക്കും.
ലഭിച്ച 1, 87,305 കിറ്റുകളിൽ 1,11, 513 എണ്ണത്തിന്റെ വിതരണം പൂർത്തിയായതായിട്ടാണ് സപ്ലൈകോ അധികൃതർ അറിയിച്ചത്. കടല (750 ഗ്രാം), പഞ്ചസാര (ഒരുകിലോ), വെളിച്ചെണ്ണ (അരക്കിലോ, ആട്ട (ഒരുകിലോ), മുളകുപൊടി (100 ഗ്രാം), ഉപ്പ് (ഒരുകിലോ), ചെറുപയർ (750 ഗ്രാം), സാമ്പാർ പരിപ്പ് (250 ഗ്രാം) എന്നിവയാണ് കിറ്റിലുള്ളത്.
പ്രീ പ്രൈമറിമുതല്‍ എട്ടാംക്ലാസുവരെയുള്ള കുട്ടികള്‍ക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍–-എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തില്‍പ്പരം കുട്ടികള്‍ക്കാണ് പ്രയോജനം ലഭിക്കുക. ചെറുപയര്‍, കടല, തുവര പരിപ്പ്, ഉഴുന്ന്, ഭക്ഷ്യ എണ്ണ, മൂന്ന് ഇനം കറി പൗഡറുകള്‍ തുടങ്ങി എട്ട് ഇനങ്ങളാണ് ഉള്‍പ്പെടുത്തുന്നത്. പ്രീപ്രൈമറി കുട്ടികള്‍ക്ക് രണ്ട് കിലോഗ്രാം അരിയും പ്രൈമറി വിഭാഗത്തിന് ഏഴ് കിലോഗ്രാം അരിയും അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 10 കിലോഗ്രാം അരിയും പലവ്യഞ്ജനങ്ങൾക്കൊപ്പം നല്‍കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates