ഹനാനെ നൂറുദ്ദിന്‍ ഷെയ്ഖ് അപമാനിച്ചതിന് തെളിവില്ല; പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു

ഹനാനെ അപമാനിച്ചതിന് തെളിവില്ലെന്ന് പൊലീസ്. തന്നെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്ന് നൂറുദ്ദിന്‍ പൊലിസില്‍ മൊഴി നല്‍കി
ഹനാനെ നൂറുദ്ദിന്‍ ഷെയ്ഖ് അപമാനിച്ചതിന് തെളിവില്ല; പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു
Updated on: 
1 min read


കൊച്ചി: ഹനാനെതിരായ അവഹേളനത്തിന് തുടക്കം കുറിച്ച് ഫെയ്‌സ്ബുക്ക് ലൈവിട്ട വയനാട് സ്വദേശി നൂറുദ്ദിന്‍ ഷെയ്ഖിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഹനാനെ അപമാനിച്ചതിന് തെളിവില്ലെന്ന് പൊലീസ്. തന്നെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്ന് നൂറുദ്ദിന്‍ പൊലിസില്‍ മൊഴി നല്‍കി. കുടുതല്‍ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു


നൂറുദ്ദിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ്  പ്രകാരം കേസെടുത്തു. കൊച്ചി സിറ്റി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.  ഡിജിപി നിര്‍ദ്ദേശം നല്‍കിയതനുസരിച്ചാണ് കൊച്ചി സിറ്റി പൊലീസ് നൂറുദ്ദിനെ പിടി കൂടിയത്.  

ഹനാന്റെത് നാടകമാണെന്നും സിനിമാ പ്രൊമോഷന് വേണ്ടിയുള്ള തട്ടിപ്പാണെന്നും ആദ്യം ആരോപിച്ചത് നൂറുദ്ദിന്‍ ഷെയ്ഖാണ്. ഈ വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തു. ഇതിനൊപ്പം തന്നെ ഹനാനെ വ്യക്തിപരമായി അവഹേളിച്ചുകൊണ്ടുള്ള പോസ്റ്റുകളും കമന്റുകളും വ്യാപകമായി പ്രചരിക്കപ്പെട്ടു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com