ഹെലികോപ്റ്റര്‍ വിവാദം: മുഖ്യമന്ത്രിയെ പിന്തുണച്ച് മാണി; ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണമെടുത്തിട്ടുണ്ടെങ്കില്‍ തിരിച്ചടച്ചാല്‍ മതി 

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മന്ത്രിമാരും മുഖ്യമന്ത്രിമാരും യാത്രയ്ക്കായി ഹെലികോപ്റ്ററിനെ ആശ്രയിക്കാറുണ്ട്
ഹെലികോപ്റ്റര്‍ വിവാദം: മുഖ്യമന്ത്രിയെ പിന്തുണച്ച് മാണി; ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണമെടുത്തിട്ടുണ്ടെങ്കില്‍ തിരിച്ചടച്ചാല്‍ മതി 
Updated on
1 min read


കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മന്ത്രിമാരും മുഖ്യമന്ത്രിമാരും യാത്രയ്ക്കായി ഹെലികോപ്റ്ററിനെ ആശ്രയിക്കാറുണ്ട്. ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണം എടുത്തിട്ടുണ്ടെങ്കില്‍ അത് പിന്നീട് തിരിച്ചടച്ചാല്‍ മതി. യാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നം മാണി പറഞ്ഞു. 

ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണം എടുത്ത് തൃശൂരിലെ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും തിരുവനന്തപരുത്തേക്ക് പിണറായി വിജയന്‍ ഹെലികോപ്റ്ററില്‍ വന്നത് വിവാദമായിരുന്നു. 

ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് പണം എടുത്തതെന്ന് മനസ്സിലായപ്പോള്‍ തന്നെ തിരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ചെലവ് പൊതുഫണ്ടില്‍ നിന്ന് ഈടാക്കാന്‍ നിര്‍ദേശവും നല്‍കി. കേന്ദ്ര സംഘത്തെ കാണാന്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതില്‍ തെറ്റില്ലെന്നും ഇനിയും ഇത്തരം യാത്രകള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫിലെടുക്കാന്‍ സിപിഎം താത്പര്യപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പിന്തുണച്ച് കെ.എം മാണി രംഗത്തെത്തിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com