

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചിടില്ലെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ. ഹോട്ടലുകള്‍ അടച്ചിടുന്നത്ജ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നതിനാലാണ് തീരുമാനമെന്ന് അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍ ഹോട്ടലുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നത് ആലോചിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
കോവിഡ് ഭീതിയിൽ ഹോട്ടൽ വ്യവസായം പ്രതിസന്ധി നേരിടുകയാണ്. ഹോട്ടലുകളിൽ തിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പല ഹോട്ടലുകളും പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുകയാണ്. അതിനിടെ ഹോട്ടലുകൾ അടച്ചിടുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനെ തുടർന്നാണ് അസോസിയേഷന്റെ വിശദീകരണം.
അതേസമയം കുടിവെള്ളത്തിന് വില വർധിപ്പിക്കുന്ന ടാങ്കർ ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. കോവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായി ഫ്ളാറ്റുകളിലും റെസിഡൻസ് അസോസിയേഷനുകളിലും നിരവധി പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഈ സാഹചര്യം മുതലെടുത്ത് കുടിവെള്ളത്തിന് വില വർധിപ്പിക്കുന്നു എന്നാണ് ആക്ഷേപം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates