

തിരുവനന്തപുരം: ഹർത്താലിനെ തുടർന്ന് വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി അർധവാർഷിക പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് അറിയിച്ചു.
വെള്ളിയാഴ്ചത്തെ പത്താം ക്ലാസ് വരെയുള്ള ക്രിസ്മസ് പരീക്ഷകളും മാറ്റിവച്ചു. 21 ന് ഈ പരീക്ഷകൾ നടത്തുമെന്ന് ഡിപിഐ അറിയിച്ചു. കേരള സർവകലാശാലയും എംജി സർവകലാശാലയും സാങ്കേതിക സർവകലാശാലയും വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates