ആഴക്കടലില്‍ നിന്ന് മുഖമില്ലാത്ത ജീവിയെ ഗവേഷകര്‍ കണ്ടെത്തി

മെല്‍ബണിലെ മ്യൂസിയം വിക്ടോറിയയിലെ ടിം ഒഹാരയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
ആഴക്കടലില്‍ നിന്ന് മുഖമില്ലാത്ത ജീവിയെ ഗവേഷകര്‍ കണ്ടെത്തി
Updated on: 
1 min read

സിഡ്‌നി: ആഴക്കടലില്‍ നിന്നും മുഖമില്ലാത്ത ജീവിയെ ഗവേഷകര്‍ കണ്ടെത്തി. മുഖമില്ലാത്ത ജീവിയെയടക്കം തിരിച്ചറിയപ്പെടാത്ത നിരവധി ജീവികളെയാണ് ആസ്‌ത്രേലിയന്‍ കടലില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. മെല്‍ബണിലെ മ്യൂസിയം വിക്ടോറിയയിലെ ടിം ഒഹാരയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

ഉപരിതലത്തില്‍നിന്ന് നാല് കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഈ ജീവിയെ കണ്ടെത്തിയത്. ഇതിന് കണ്ണും മൂക്കും വായയും ഇല്ലായിരുന്നു. സ്വയം വെളിച്ചം പുറപ്പെടുവിക്കാന്‍ കഴിയുന്നവയാണ് ഈ ജീവികള്‍. അതുകൊണ്ട് ഇത് കടലിന്റെ ആഴങ്ങളില്‍ ജീവിക്കുന്ന ജീവിയാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍  വ്യക്തമാക്കി.

മാംസഭോജികളായ പ്രത്യേകയിനം കടല്‍ പഞ്ഞികളെയും ഈ മേഖലയില്‍നിന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സിലക്കോണ്‍ നിര്‍മിതവും സ്ഫടികംപോലെ ബലമേറിയതും മൂര്‍ച്ചയുള്ളതുമായ ശരീരഭാഗമാണ് ഇതിന്റെ പ്രത്യേകത. ചുവപ്പുനിറമുള്ള പ്രത്യേകയിനം ഞണ്ടുകള്‍, ഉരുണ്ട ആകൃതിയുള്ള കോഫിന്‍ഫിഷ്, പ്രത്യേകയിനം കടല്‍ച്ചിലന്തികള്‍ എന്നിവയെയും ഇവിടെനിന്ന് ഗവേഷകര്‍ കണ്ടെത്തി. ചെറിയ വലകളും ജലത്തിനടിയില്‍ ഉപയോഗിക്കുന്ന കാമറകളും മറ്റും ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്.

27 ഗവേഷകര്‍ ചേര്‍ന്നാണ് കണ്ടെത്തലുകള്‍ നടത്തിയത്. കണ്ടെത്തിയ ജീവികളില്‍ മൂന്നിലൊന്നും പുതിയ കണ്ടുപിടുത്തങ്ങളാണെന്ന് ഗവേഷകര്‍ വെളിപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com