

പാരിസ്: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ജാക് ഷിറാക് അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളായി അല്‍ഷിമേഴ്‌സ് ബാധിതനായിരുന്നു ഷിറാക്.
1995 മുതല്‍ 2007 വരെ ഫ്രഞ്ച് ഭരണ നേതൃത്വത്തിലുണ്ടായിരുന്ന ജാക് ഷിറാക് യൂറോപ്പില്‍ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന നേതാക്കളില്‍ ഒരാളാണ്. രണ്ടു തവണ ഫ്രഞ്ച് പ്രസിഡന്റും രണ്ടു തവണ പ്രധാനമന്ത്രിയുമായി. പതിനെട്ടു വര്‍ഷം പാരിസ് മേയറായിരുന്നു അദ്ദേഹം.
2003ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ ഇറാഖ് അധിനിവേശത്തെ ശക്തമായി എതിര്‍ത്ത സഖ്യകക്ഷി നേതാവാണ് ഷിറാക്. മരണവും ദുരന്തവും മാത്രം കൊണ്ടുവരുന്ന യുദ്ധം പ്രശ്‌നപരിഹാരത്തിന്റെ ഏറ്റവും മോശം രൂപമാണെന്നായിരുന്നു അന്നു ഷിറാക് പറഞ്ഞത്. ''യുദ്ധം അവസാനത്തെ മാര്‍ഗമാണ്, അതു പരാജയത്തിന്റെ തെളിവു കൂടിയാണ്'' -ഷിറാക് പറഞ്ഞു.
ദീര്‍ഘകാലം അധികാരത്തിലിരുന്ന ജാക് ഷിറാക് അഴിമതി ആരോപണങ്ങളില്‍ മുങ്ങിയാണ് ഭരണരംഗത്തുനിന്നു പിന്‍വാങ്ങിയത്. പാരിസ് മേയറായിരിക്കെ പൊതുപണം വകമാറ്റി ചെലവഴിച്ചെന്ന കുറ്റത്തിന് 2011ല്‍ കോടതി അദ്ദേഹത്തെ കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates