മാലിദ്വീപിന് 10,000 കോടി രൂപയുടെ ധനസഹായം നല്‍കുമെന്ന് ഇന്ത്യ

മാലിദ്വീപിന് 1.4 ബില്യണ്‍ ഡോളര്‍ (ഏകദേശം 10,000 കോടിയിലേറെ രൂപ) സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മാലിദ്വീപിന് 10,000 കോടി രൂപയുടെ ധനസഹായം നല്‍കുമെന്ന് ഇന്ത്യ
Updated on: 
1 min read

ഡല്‍ഹി: മാലിദ്വീപിന് 1.4 ബില്യണ്‍ ഡോളര്‍ (ഏകദേശം 10,000 കോടിയിലേറെ രൂപ) സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. 

ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ഇരു നേതാക്കളും തമ്മിലുളള കൂടിക്കാഴ്ച്ച നടന്നത്. ദ്വീപിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് ബജറ്റ് സഹായം, കറന്‍സി സ്വാപ്പ് കരാറുകള്‍, ഇളവുകളോടെയുളള വായ്പകള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാവും ഇന്ത്യ സാമ്പത്തിക സഹായം നല്‍കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com