റഷ്യൻ സൈനിക വിമാനം തകർന്നു; 32 മരണം

സിറിയൻ തീരനഗരമായ ലതാകിയക്ക്​ സമീപം റഷ്യയുടെ കെമിമിം വ്യോമതാവളത്തിൽ ഇറങ്ങുന്നതിനിടെയാണ്​ വിമാനം തകർന്ന്​ വീണതെന്നാണ്​ റിപ്പോർട്ടുകൾ
റഷ്യൻ സൈനിക വിമാനം തകർന്നു; 32 മരണം
Updated on: 
1 min read

സന: റഷ്യൻ സൈനിക വിമാനം സിറിയയിൽ തകർന്ന്​ വീണ്​ 32 പേർ മരിച്ചു. റഷ്യൻ പ്രതിരോധ മന്ത്രാലയമാണ്​ ഇക്കാര്യ അറിയിച്ചത്​. 26 യാത്രക്കാരും ആറ്​ വിമാന ജീവനക്കാരുമാണ്​ മരിച്ചത്​.

സിറിയൻ തീരനഗരമായ ലതാകിയക്ക്​ സമീപം റഷ്യയുടെ കെമിമിം വ്യോമതാവളത്തിൽ ഇറങ്ങുന്നതിനിടെയാണ്​ വിമാനം തകർന്ന്​ വീണതെന്നാണ്​ റിപ്പോർട്ടുകൾ.  റൺവേ 500 മീറ്റർ മുകളിലെത്തിയപ്പോൾ വിമാനത്തിന്​ തീപിടിക്കുകയായിരുന്നു.സംഭവത്തെ കുറിച്ച്​ അന്വേഷണം ആരംഭിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാ​േങ്കതിക തകരാറാണ്​ വിമാനം തകരാനുള്ള കാരണമെന്നാണ്​ സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com