അഞ്ച് വര്‍ഷത്തിനകം 100 സ്‌റ്റോറുകള്‍; കൂടുതല്‍ തൊഴിലവസരങ്ങളുമായി ലുലു

ദുബായിലും വടക്കന്‍ എമിറേറ്റുകളിലുമായി 15 പുതിയ ലുലു ശാഖകളാണ് വരുന്നത്
100 stores in five years; Lulu with more job opportunities
ഫയല്‍ ചിത്രം
Updated on
1 min read

അബുദാബി: ഗള്‍ഫില്‍ കൂടുതല്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്. യുഎഇയിലും സൗദിയിലും അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുകയാണ് ലുലു. കഴിഞ്ഞ ദിവസം മദീനയില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നതിന് പിന്നാലെ ഇപ്പോഴിതാ യു എ ഇയിലും മറ്റൊരു സ്റ്റോര്‍ തുറന്നിരിക്കുകയാണ് ലുലു. ദുബായിലെ അല്‍ സത്വയിലാണ് ലുലു ഏറ്റവും പുതിയ സ്റ്റോറിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. യുഎഇയിലും സൗദിയിലും ഉടന്‍ ആരംഭിക്കുന്ന പുതിയ റീട്ടെയില്‍ ശാഖകളിലേക്ക് ആയിരക്കണക്കിന് ജീവനക്കാരെയാണ് ആവശ്യമായി വരിക.

ദുബായിലും വടക്കന്‍ എമിറേറ്റുകളിലുമായി 15 പുതിയ ലുലു ശാഖകളാണ് വരുന്നത്. യുഎഇയിലെ എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും നഗര പ്രാന്തപ്രദേശങ്ങളിലേക്ക് ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആ പ്രദേശങ്ങള്‍ കണ്ടെത്തി ഹൈപ്പര്‍മാര്‍ക്കറ്റും എക്‌സ്പ്രസ് സ്റ്റോറും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ എംഎ യൂസഫലി പറഞ്ഞു.

'ദുബായ് അല്‍ സത്വയില്‍ ഞങ്ങളുടെ ഏറ്റവും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഇത് പ്രാദേശിക സമൂഹത്തിനും സമീപ പ്രദേശങ്ങള്‍ക്കും ലോകോത്തര ഷോപ്പിങ് അനുഭവം ഉറപ്പ് നല്‍കും. ഈ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്, ഐ പി ഒ പ്രഖ്യാപനത്തിനു ശേഷമുള്ള ഞങ്ങളുടെ 23-ാമത്തെ സ്റ്റോറാണ്' യൂസഫലി പറഞ്ഞു.

സൗദിയില്‍ 37 സ്റ്റോറുകള്‍ കൂടി വരുന്നുണ്ട്. അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ 100 സ്റ്റോറുകള്‍ തുറക്കുകയാണ് ലക്ഷ്യം. 16 നഗരങ്ങളില്‍ മാത്രമേ ഞങ്ങളുടെ സാന്നിധ്യമുള്ളതിനാലും വളരാന്‍ വലിയ ഇടമുള്ളതിനാലും അവിടെ ശ്രദ്ധ പതിപ്പിക്കുന്നതായും യൂസഫലി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com