അമേരിക്കയിൽ 12 നില കെട്ടിടം തകർന്ന് വീണ് അപകടം; മൂന്ന് മരണം, 99 പേരെ കാണാനില്ല

അപകടത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിന് കേടുപാടികൾ ഉണ്ടായിരുന്നില്ല
അമേരിക്കയിൽ 12 നില കെട്ടിടം തകർന്ന് അപകടം/ ഫോട്ടോ: ട്വിറ്റർ
അമേരിക്കയിൽ 12 നില കെട്ടിടം തകർന്ന് അപകടം/ ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ഫ്ലോറിഡ: അമേരിക്കയിലെ മയാമിയിൽ 12 നില കെട്ടിടം തകർന്ന് വീണു. മൂന്ന് പേർ അപകടത്തിൽ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 99 പേരെ കാണാനില്ല. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. 

നഗരത്തിനടുത്ത് സർഫ് സൈഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റ് കെട്ടിടമാണ് ഭാ​ഗീകമായി തകർന്നത്. 102 പേരെ ഇതുവരെ  രക്ഷിച്ചു. ഇവരിൽ പത്ത് പേർക്ക് പരിക്കുണ്ട്. അപകടം നടക്കുന്ന സമയം എത്രപേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു എന്നത് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. 130 ഓളം അപ്പാർട്ട്മെന്റുകൾ ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നു.

അപകടത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിന് കേടുപാടികൾ ഉണ്ടായിരുന്നില്ല. എന്ത് സഹായവും ലഭ്യമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.  രക്ഷപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉണ്ട്. രക്ഷാപ്രവർത്തനത്തിന് സഹായം ലഭ്യമാക്കാൻ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 

1980ൽ നിർമിച്ച കെട്ടിടമാണ് തകർന്ന് വീണിരിക്കുന്നത്. ഇവിടെ കഴിഞ്ഞിരുന്ന ലാറ്റിനമേരിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരിൽ പലരേയും കാണാനില്ലെന്ന് അവരുടെ കോൺസുലേറ്റുകൾ അറിയിച്ചു. പാരാ​ഗ്വേയുടെ പ്രഥമ വനിതയുടെ ബന്ധുക്കളും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com