13 വയസുകാരന്‍ അച്ഛനായി; 20 കാരിക്ക് 30 മാസം തടവുശിക്ഷ
ലണ്ടന്‍: 13 വയസ്സുകാരനെ പീഡിപ്പിക്കുകയും ആ ബന്ധത്തില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്ത സംഭവത്തില്‍ ഇരുപത്കാരിക്ക് തടവ് ശിക്ഷ. ലീ കോര്‍ഡിസ് എന്ന മുന്‍ നഴ്‌സറി ജീവനക്കാരിയെയാണ് ബ്രിട്ടീഷ് കോടതി 30 മാസത്തെ തടവ് ശിക്ഷവിധിച്ചത്. കേസില്‍ പ്രോസിക്യൂഷന്റെ വാദങ്ങള്‍ ശരിവെച്ചും 13 വയസ്സുകാരനുമായി പൊലീസ് നടത്തിയ അഭിമുഖം വീക്ഷിച്ചതിനും ശേഷമായിരുന്നു കോടതിയുടെ വിധി പറയല്‍. 13കാരന്‍ തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്ന യുവതിയുടെ വാദം കോടതി തള്ളി.
നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ ആണ്‍കുട്ടിയുടെ വീട്ടില്‍ കുട്ടികളെ നോക്കാനായി എത്തിയപ്പോഴായിരുന്നു പീഡനം. ആദ്യമായി ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കുമ്പോള്‍ 17 വയസായിരുന്നു ലീയുടെ പ്രായം. പിന്നീട് പലതവണ ലീ ഇത് തുടര്‍ന്നു. ഇതിനിടെ ഇവര്‍ ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതോടെയാണ് പീഡന വിവരം പുറംലോകമറിയുന്നത്.
2017 ജനുവരിയിലാണ് ലീ ആദ്യമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്ന ഇവര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ 2017 മെയ് മാസത്തില്‍ കാമുകനായ മറ്റൊരാളെ ലീ വിവാഹം കഴിച്ചെങ്കിലും ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. 2018 വരെ പലതവണകളായി ലീ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
ഇതിനിടെ ലീ ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഈ കുഞ്ഞിന്റെ അച്ഛന്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

