പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പുകളെ നേരിട്ട് കണ്ടാല്‍ പറയുകയും വേണ്ട. ഇപ്പോള്‍ 20 അടി നീളമുള്ള ഒരു കൂറ്റന്‍ പെരുമ്പാമ്പിനെ പൂച്ചക്കുട്ടിയെപ്പോലെ മടിയില്‍വച്ച് ഓമനിക്കുന്ന 15കാരി പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഇന്തോനീഷ്യ സ്വദേശിനിയായ ചല്‍വ ഇസ്മ കമാല്‍ എന്ന പെണ്‍കുട്ടിയുടെ ധീരതയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വീടിന്റെ വരാന്തയിലിരുന്ന് ഫോണ്‍ നോക്കുന്ന ചല്‍വയുടെ മടിയില്‍ തലവച്ച് സുഖമായി കിടന്നുറങ്ങുന്ന കൂറ്റന്‍ പെരുമ്പാമ്പാണ് വിഡിയോയിലുള്ളത്. പെരുമ്പാമ്പാണ് മടിയിലുള്ളതെന്ന കാര്യം വകവയ്ക്കാതെ നിസ്സാരമായി ഫോണ്‍ നോക്കിയിരിക്കുന്ന ചല്‍വ ഇടയ്ക്കിടെ അതിനെ സ്‌നേഹത്തോടെ തലോടുന്നുമുണ്ട്. യുവര്‍ നേച്ചര്‍ഗ്രാം എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച ഈ ദൃശ്യം പത്തു ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ കണ്ടുകഴിഞ്ഞു.
പെരുമ്പാമ്പുകള്‍ ചല്‍വയ്ക്ക് കളിക്കൂട്ടുകാരാണ്. ഒന്നും രണ്ടുമല്ല ആറ് കൂറ്റന്‍ പെരുമ്പാമ്പുകളെയാണ് ചല്‍വ സെന്‍ട്രല്‍ ജാവയിലുള്ള സ്വന്തം വീട്ടില്‍ വളര്‍ത്തുന്നത്. ഇവയ്‌ക്കൊപ്പം കളിക്കുകയും അവയെ ഓമനിക്കുകയും ചെയ്യുന്ന ധാരാളം വിഡിയോകള്‍ ചല്‍വ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുമുണ്ട്. നാലാം വയസ്സു മുതല്‍ തുടങ്ങിയതാണ് ചല്‍വയ്ക്ക് പാമ്പുകളോടുള്ള പ്രിയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates