വില്‍ക്കാനുണ്ട്, താജ്മഹലിന്റെ ഒരു കഷണം; വില 36 ലക്ഷം വരെ!

1816ല്‍ താജ്മഹലിന്റെ അറ്റുകുറ്റപ്പണികളുടെ ചുമതലയുണ്ടായിരുന്ന കേണല്‍ പൗനോള്‍ ഫിപ്‌സ് ഇന്ത്യയില്‍ നിന്ന് മടങ്ങുമ്പോള്‍ കൊണ്ടുപോയ രണ്ട് മാര്‍ബിള്‍ സ്ലാബുകളില്‍ ഒന്നാണിത്.
Taj Mahal
Taj Mahal
Edited By:
Updated on: 
1 min read

ലണ്ടന്‍:താജ്മഹലില്‍ നിന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥന്‍ കൊണ്ടുപോയ, മനോഹരമായ പൂക്കളുടെ കൊത്തുപണികളോടുകൂടിയ മാര്‍ബിള്‍ ഫലകം അടുത്ത മാസം യു.കെയില്‍ ലേലത്തിന് എത്തുന്നു. 1816ല്‍ താജ്മഹലിന്റെ അറ്റുകുറ്റപ്പണികളുടെ ചുമതലയുണ്ടായിരുന്ന കേണല്‍ പൗനോള്‍ ഫിപ്‌സ് ഇന്ത്യയില്‍ നിന്ന് മടങ്ങുമ്പോള്‍ കൊണ്ടുപോയ രണ്ട് മാര്‍ബിള്‍ സ്ലാബുകളില്‍ ഒന്നാണിത്. 1858ല്‍ അദ്ദേഹം മരിച്ച ശേഷം ഇവ കുടുംബത്തിന്റെ സംരക്ഷണതയിലായിരുന്നു.

ദീര്‍ഘചതുരാകൃതിയിലുള്ള ഈ മാര്‍ബിള്‍ ഫലകത്തിന് 24 മുതല്‍ 36 ലക്ഷം രൂപ വരെ വില ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ശവകുടീരത്തിന് മുകളിലായി കൊത്തിയെടുത്തിരിക്കുന്ന പുഷ്പങ്ങളുടെ അതേ ചിത്രപ്പണികളാണ് ഈ സ്ലാബുകളിലുമുള്ളത്. താജ്മഹലിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും കേണല്‍ ഫിപ്‌സിന്റെ കൊച്ചുമകന്‍ എഴുതിയ കത്തും ലേലത്തിനുണ്ട്.

Summary

200-year-old Taj Mahal marble slab to be auctioned in U.K.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER