സൗദിയിൽ ഇനി ഊബർ ടാക്സി ഡ്രൈവർമാരായി സ്ത്രീകളും

ഊബർ ടാക്സിയും സൗദി സർക്കാരും ചേർന്നാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി പ്രത്യേക റൈഡ് ഓപ്ഷനും ഊബർ ആപ്പിൽ ചേർത്തിട്ടുണ്ട്. വുമൻ ഡ്രൈവേഴ്സ് എന്ന് വിളിക്കപ്പെടുന്ന പുതിയ സംവിധാനം ബുക്കിങ് ആപ്പിൽ വരും ആഴ്ചകളിൽ ലഭ്യമാക്കും.
Uber taxi driver
Uber launches Women Drivers feature in SaudiUBER/X
Updated on
1 min read

റിയാദ്: 2018 ജൂൺ മുതലാണ് സൗദിയിൽ സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള അവകാശം ലഭിച്ചത്. സൗദി സർക്കാരിന്റെ ഈ തീരുമാനത്തിന് അന്ന് വലിയ പിന്തുണയാണ് ലോകമെമ്പാടുമുള്ള ആളുകൾ നൽകിയത്. അതിന് ശേഷം നിരവധി സ്ത്രീകളാണ് ഡ്രൈവിങ് ലൈസൻസ് നേടുകയും സ്വന്തമായി വാഹനം ഓടിക്കുകയും ചെയ്തത്. ഇപ്പോഴിതാ കൂടുതൽ വനിതകളെ ടാക്സി ഡ്രൈവർമാരാക്കി മാറ്റാനുള്ള നീക്കവും സർക്കാർ ആരംഭിച്ചിരിക്കുകയാണ്.

Uber taxi driver
പ്രത്യേക പൂജ നടത്തുന്നതിനിടെ തീപിടിത്തം; ഷാർജയിൽ ഇന്ത്യൻ യുവതി വെന്ത് മരിച്ചു

ഊബർ ടാക്സിയും സൗദി സർക്കാരും ചേർന്നാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി പ്രത്യേക റൈഡ് ഓപ്ഷനും ഊബർ ആപ്പിൽ ചേർത്തിട്ടുണ്ട്. വുമൻ ഡ്രൈവേഴ്സ് എന്ന് വിളിക്കപ്പെടുന്ന പുതിയ സംവിധാനം ബുക്കിങ് ആപ്പിൽ വരും ആഴ്ചകളിൽ ലഭ്യമാക്കും.

ഊബർ ആപ്പ് ഉപയോഗിച്ച് വനിതകൾക്ക് ട്രിപ്പുകൾ ബുക്ക് ചെയ്യാനോ 30 മിനിറ്റ് മുമ്പ് ഷെഡ്യൂൾ ചെയ്യാനോ ഇത് ഉപയോഗിക്കാം.

Uber taxi driver
ഓടുന്ന കാറിനുള്ളില്‍  ഡ്രൈവര്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചു, ദുരനുഭവം വിവരിച്ച് യുവതി, ക്ഷമാപണം നടത്തി ഊബര്‍ അധികൃതര്‍ 

തൊഴിൽ മേഖലയിലും വാഹന ഗതാഗത മേഖലയിലും വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നടപടി. വനിതാ യാത്രക്കാരെ വനിതാ ഡ്രൈവർമാരുമായി മാത്രം ബന്ധിപ്പിക്കാൻ കഴിയുന്ന രീതിയിലാകും ആപ്പിന്റെ പ്രവർത്തനം. ഇതിലൂടെ വനിതാ യാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കുമെന്നും അധികൃതർ വ്യതമാക്കി.

Summary

Uber launches Women Drivers feature in Saudi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com