വെര്‍ച്വല്‍ ബലാത്സംഗത്തിന് ഇരയായതായി 21കാരി; ഫെയ്‌സ്ബുക്ക് മെറ്റാവേഴ്‌സിനെതിരെ വീണ്ടും വെളിപ്പെടുത്തല്‍

മെറ്റാഴ്‌സില്‍ നിന്ന് നേരിട്ട ലൈംഗീകാതിക്രമത്തെ കുറിച്ച് നേരത്തേയും നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തലുമായി എത്തിയിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read


മെറ്റയുടെ വെർച്വൽ പ്ലാറ്റ്ഫോമിലിൽ താൻ  ബലാത്സംഗം ചെയ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ഗവേഷക. ഫെയ്‌സ്ബുക്കിന്റെ മെറ്റാവേഴ്‌സ് ഹൊറിസോൺ ആപ്പിൽ  തന്നെ ‘വെർച്വലായി ബലാൽസംഗം’ ചെയ്തെന്നാണ് 21കാരിയുടെ പരാതി. താൻ ആക്രമിക്കപ്പെടുന്ന സമയത്ത്  വോഡ്ക കൈമാറിക്കൊണ്ട് ഒരാൾ കണ്ടിരിക്കുകയാണ് ചെയ്തത് എന്നും ഇവർ പറയുന്നു. 

മെറ്റാഴ്‌സില്‍ നിന്ന് നേരിട്ട ലൈംഗീകാതിക്രമത്തെ കുറിച്ച് നേരത്തേയും നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തലുമായി എത്തിയിരുന്നു. എൻജിഒ സംഓഫ്അസ് എന്ന സംഘടനയിലെ ജോലിക്കാരിയാണ് പരാതിക്കാരി. ഹൊറിസോൺ വെർച്വൽ പ്ലാറ്റ്ഫോമിനെ കുറിച്ച് പഠിക്കുന്നതിനായാണ് പെൺകുട്ടിയെ സം​ഘടന ചുമതലപ്പെടുത്തിയത്. 

മെറ്റാവേഴ്സിൽ എത്തിയപ്പോൾ വിഭ്രാന്തിയുണ്ടാക്കുന്ന അനുഭവമാണ് ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ തനിക്കുണ്ടായതെന്ന് ഗവേഷക പറഞ്ഞു.  ഇതെന്റെ യഥാർഥ ശരീരമല്ലല്ലോ എന്ന ചിന്ത മറുഭാഗത്തുമുണ്ടായി. എന്താണ് സംഭവിക്കുന്നതെന്ന ആശങ്ക മറുവശത്തും, മെറ്റാവേഴ്‌സ്, വിഷമയമായ ഉള്ളടക്കങ്ങളുടെ മറ്റൊരു കുപ്പത്തൊട്ടി എന്ന തലക്കെട്ടിൽ പങ്കുവെച്ച കുറിപ്പിൽ പെൺകുട്ടി പറയുന്നു.  

മോഡറേഷൻ ഇല്ലാത്തതുകൊണ്ട് യുവതികളുടെ രൂപമുള്ളതോ ശബ്ദമുള്ളതോ ആയ അവതാറുകൾക്ക് നേരെ ഇത്തരം അതിക്രമങ്ങൾ നടക്കുന്നു. എന്നാൽ സുരക്ഷ സംബന്ധിച്ച സെറ്റിങ്സ് ഉപയോഗിക്കാതിരുന്നതാണ് ഗവേഷക ആക്രമണത്തിന് ഇരയാകാൻ കാരണമെന്ന് മെറ്റാവേഴ്സിന്റെ വിശദീകരണം. സ്വന്തം അതിർത്തി നിർണയിക്കാവുന്ന ‘അകറ്റി നിർത്തൽ’  എന്ന സെറ്റിങ്സ് ഗവേഷക ഉപയോഗിച്ചിരുന്നില്ല എന്നും ഇവർ പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Iran's rehabilitation; US formation of a 300 billion project financing plan, sanctions should also be lifted; Details of the secret memorandum of understanding are out
donald trump and benjamin netanyahu
modi and trump at g7
Pakistani police shoot dead Australian girl on holiday; Australian PM demands investigation
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com