4 വയസുകാരായ രണ്ട് കുട്ടികളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു, 600 വര്‍ഷം തടവ് ശിക്ഷ

രണ്ട് കുട്ടികളുമായി വര്‍ഷങ്ങളോളം നിരന്തരം ലൈംഗീക ബന്ധം പുലര്‍ത്തിയ വ്യക്തിക്ക് 600 വര്‍ഷം തടവ് ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി
4 വയസുകാരായ രണ്ട് കുട്ടികളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു, 600 വര്‍ഷം തടവ് ശിക്ഷ
Updated on
1 min read

അലബാമ:  രണ്ട് കുട്ടികളുമായി വര്‍ഷങ്ങളോളം നിരന്തരം ലൈംഗീക ബന്ധം പുലര്‍ത്തിയ വ്യക്തിക്ക് 600 വര്‍ഷം തടവ് ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. മാത്യു ടെയ്‌ലര്‍ മില്ലര്‍(32) എന്ന വ്യക്തിക്കാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് 600 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. 

മില്ലറിന്റെ ഭാഗത്ത് നിന്നുണ്ടായ കുറ്റകൃത്യം അസ്വസ്ഥപ്പെടുത്തുന്നതിനോടൊപ്പം, ആ കുട്ടികളുടെ കുട്ടിക്കാലം കൂടിയാണ് അയാള്‍ തട്ടിയെടുത്തത് എന്ന് എഫ്ബിഐ സ്‌പെഷ്യല്‍ ഏജന്റ് ജോനി ഷാര്‍ ജൂനിയറിന്റെ പ്രസ്താവനയില്‍ പറയുന്നു. 2014നും 2019നും ഇടയിലാണ് കുട്ടികളെ ഇയാള്‍ ലൈംഗീക പീഡനത്തിന് ഇരയാക്കിയത്. 

ഇയാളുടെ ക്രൂരതയ്ക്ക് ഇരയാവുമ്പോള്‍ രണ്ട് കുട്ടികളുടെ പ്രായം നാല് വയസ് മാത്രമായിരുന്നു എന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കുട്ടികളുടേതായ 102 പോര്‍ണോഗ്രാഫിക് ചിത്രങ്ങളും മില്ലറില്‍ നിന്ന് കണ്ടെത്തി. 2019ല്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയെങ്കിലും ശിക്ഷയില്‍ യാതൊരു ഇളവും നല്‍കാന്‍ കോടതി തയ്യാറായില്ല. 

അലബാമയിലെ കോട്ടോന്‍ഡാലെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ് മില്ലര്‍. 12 വയസുകാരനായ കുട്ടിക്ക് എതിരെയുള്ള പ്രകൃതിവിരുദ്ധ ലൈംഗീക പീഡന കേസും മില്ലറിനെതിരെ ഇത് കൂടാതെയുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com