40 ദിവസം ആമസോൺ കാട്ടിൽ; വിമാനാപകടത്തിൽപ്പെട്ട് കാണാതായ നാല് കുട്ടികളെ കണ്ടെത്തി; സുരക്ഷിതർ

വിമാനാപകടം നടന്ന് 40 ദിവസത്തിന് ശേഷമാണ് കുട്ടികളെ കണ്ടെത്തുന്നത്. 
തെരച്ചിൽ സംഘം കുട്ടികൾക്കൊപ്പം/ ട്വിറ്റർ
തെരച്ചിൽ സംഘം കുട്ടികൾക്കൊപ്പം/ ട്വിറ്റർ
Updated on
1 min read

ബൊഗോട്ട: ആമസോൺ വനത്തിൽ കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തി. വിമാനാപകടം നടന്ന് 40 ദിവസത്തിന് ശേഷമാണ് കുട്ടികളെ കണ്ടെത്തുന്നത്.  കൊളംബിയൻ പ്രസിഡന്റ് ​ഗുസ്താവോ പെട്രോ ആണ് സന്തോഷവാർത്ത പങ്കുവച്ചത്. രാജ്യത്തിന് മുഴുവൻ സന്തോഷം എന്നാണ് അദ്ദേഹം കുറിച്ചത്. രക്ഷാപ്രവർത്തകർ കുട്ടികളെ പരിപാലിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു. 

വിമാന അപകടത്തില്‍നിന്ന് രക്ഷപ്പെട്ട 13, 9, 4 വയസ്സും വെറും 11 മാസവും പ്രായമുള്ള നാലു സഹോദരങ്ങളാണ് 40 ദിവസത്തിലേറെയായി ആമസോണിലെ നിബിഡ വനത്തില്‍ അകപ്പെട്ടത്. കുഞ്ഞുങ്ങള്‍ സുരക്ഷിതരെന്ന സൂചന നല്‍കുന്ന നിരവധി വസ്തുക്കൾ കാട്ടില്‍ നിന്ന് ലഭിച്ചിരുന്നു. കുട്ടികൾ ജീവനോടെയുണ്ടെന്ന് മനസിലാക്കിയതോടെ അന്വേഷണം തുടരുകയായിരുന്നു. കുട്ടികളെ കണ്ടെത്തുന്നതിന് നൂറ് സൈനികരെയും പൊലീസ് നായകളെയുമാണ് നിയോഗിച്ചത്. 

മെയ് ഒന്നിന് ആണ് കുട്ടികള്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കുട്ടികളുടെ അമ്മ അടക്കം മൂന്ന് മുതിര്‍ന്നവരാണ് മരിച്ചത്. കാട്ടില്‍ നിന്ന് ആമസോണ്‍ മഴക്കാടുകളിലെ പ്രധാന നഗരങ്ങളിലൊന്നായ സാന്‍ ജോസ് ഡെല്‍ ഗ്വാവിയറിലേക്ക് സഞ്ചരിക്കവേയാണ് വിമാനം നിയന്ത്രണം വിട്ട് തകര്‍ന്നത്. അപകടം സംഭവിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് തകര്‍ന്ന വിമാന കണ്ടെത്താനായത്. കൂറ്റന്‍ മരങ്ങളും വന്യമൃഗങ്ങളും കനത്തമഴയും ആമസോണ്‍ മഴക്കാടുകളിലെ സൈന്യത്തിന്റെ തിരച്ചില്‍ ദുഷ്‌കരമാക്കിയിരിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com