TAIWAN EARTHQUAKE
തയ്‌വാനില്‍ 24 മണിക്കൂറിനിടെ ശക്തമായ രണ്ടു ഭൂചലനംപ്രതീകാത്മക ചിത്രം

തയ്‌വാനില്‍ 24 മണിക്കൂറിനിടെ ശക്തമായ രണ്ടു ഭൂചലനം, 6.3 തീവ്രത; കെട്ടിടങ്ങള്‍ കുലുങ്ങി-വിഡിയോ

തയ് വാനില്‍ വീണ്ടും ശക്തമായ ഭൂചലനം
Published on

തായ്‌പെയ്: തയ് വാനില്‍ വീണ്ടും ശക്തമായ ഭൂചലനം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തെ പിടിച്ചുകുലുക്കി. ഭൂചലനത്തില്‍ തലസ്ഥാനമായ തായ്‌പെയില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 9.7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കിഴക്കന്‍ തയ്വാനിലെ ഹുവാലിയനില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ തയ് വാനില്‍ ഉണ്ടാവുന്ന രണ്ടാമത്തെ ശക്തമായ ഭൂചലനമാണിത്. ഇതുവരെ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭൂകമ്പ സാധ്യത മേഖലയില്‍ സ്ഥിതി ചെയ്യുന്ന തയ്വാനില്‍ ടെക്റ്റോണിക് പ്ലേറ്റ് അതിരുകള്‍ക്ക് സമീപമുള്ള സ്ഥാനം കാരണം പലപ്പോഴും ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. 1999ലെ വലിയ ഭൂകമ്പം ഉള്‍പ്പെടെ വിനാശകരമായ നിരവധി ഭൂകമ്പങ്ങളുടെ ചരിത്രമാണ് ഈ പ്രദേശത്തിനുള്ളത്.

TAIWAN EARTHQUAKE
അഴിമതി, വിലക്കയറ്റം, ജനപ്രീതി ഇടിഞ്ഞു; രാജി പ്രഖ്യാപിച്ച് ജപ്പാന്‍ പ്രധാനമന്ത്രി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com